മക്കല്ലം +സ്റ്റോക്സ് =Destruction

മക്കല്ലം +സ്റ്റോക്സ് =Destruction

ലോക ക്രിക്കറ്റ്‌ ആരാധകർ കാത്തിരിക്കുന്നത് ഇന്നത്തെ ഇംഗ്ലണ്ട് കിവിസ് ടെസ്റ്റ് മത്സരത്തിന് വേണ്ടിയാണ്. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോർമാറ്റിൽ ഇന്ന് തുല്യശക്തികളായ കിവിസും ഇംഗ്ലണ്ടും ഏറ്റുമുട്ടുമ്പോൾ ആ പരമ്പരയെ സവിശേമാക്കുന്നത് എന്താണ്. നമുക്ക് ഒന്നു പരിശോധിക്കാം.

ഈ പരമ്പരയെ അത്രമേൽ സവിശേഷമാക്കുന്നത് ഇംഗ്ലണ്ടിന്റെ നിയുക്ത പരിശീലകൻ ബ്രണ്ടൺ മക്കലമാണ്. ടെസ്റ്റ് ക്രിക്കറ്റ് ട്വന്റി ട്വന്റിയുടെ വേഗത്തിൽ കളിക്കുന്ന മക്കല്ലം ഇംഗ്ലണ്ട് ടെസ്റ്റ്‌ ക്രിക്കറ്റ്‌ ടീമിന്റെ കളി ശൈലി തന്നെ മാറ്റിയേക്കും. മക്കലത്തിന് കൂട്ടായി ഇന്ന് ലോകക്രിക്കറ്റിറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടറും അപകടകാരിയുമായി ബെൻ സ്റ്റോക്സ് എന്നാ നായകനുമുണ്ട്.

റൂട്ടിന് കീഴിൽ തോൽവികളുടെ പടികുഴിയിലേക്ക് വീണപ്പോൾ രക്ഷക്കായി ഇംഗ്ലീഷ് മാനേജ്മെന്റ് നിയമിച്ചതാണ് സ്റ്റോക്സിനെയും മക്കലത്തെയും. ടെസ്റ്റ്‌ റാങ്കിങ്ങിൽ ആദ്യ മൂന്നിൽ സ്ഥിരമുണ്ടായിരുന്ന ഇംഗ്ലണ്ട് നിലവിൽ ആറാം സ്ഥാനത്താണ് . അത് കൊണ്ട് മക്കലത്തിനും സ്റ്റോക്സിനും കീഴിൽ നവചരിതം കുറിക്കാനാകും ഇംഗ്ലണ്ട് ഇറങ്ങുക.

2015 ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായതിന് ശേഷം ഇംഗ്ലണ്ട് കളിച്ച ഫിയർലെസ്സ് ക്രിക്കറ്റാണ് ഇന്നും ആരാധകർ ആഗ്രഹിക്കുന്നത്.മത്സരം ഇന്ത്യൻ സമയം ഉച്ചക്ക് 3.30 മുതൽ.സോണിയുടെ ചാനലുകളിൽ തത്സമയം കാണാം.